gnn24x7

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന മലയാളി നഴ്സിനെ ആദരിച്ച് യുഎഇ രാഷ്ട്രമാതാവ്!

0
694
gnn24x7

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന മലയാളി നഴ്സിനെ ആദരിച്ച് യുഎഇ രാഷ്ട്രമാതാവ്!

യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പത്നിയും രാഷ്ട്രമാതാവും  ജനറൽ വുമൺസ് യൂണിയൻ ചെയർവുമണുമായ ഷൈഖ ഫാത്തിമ ബിൻത് മുബാറഖാണ് മലയാളി നഴ്സിനെ ആദരിച്ച് രംഗത്തെത്തിയത്. 

ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ നഴ്സായി ജോലി ചെയ്യുന്ന സുനിതാ ഗോപിയെ തേടിയാണ് രാഷ്ട്രമാതാവിന്‍റെ സന്ദേശമെത്തിയത്. 

സുനിതയ്ക്ക് പുറമേ രാപ്പകലില്ലാതെ കൊറോണ വൈറസ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രമാതാവിന്‍റെ അഭിനന്ദനമെത്തി. കൊറോണ വൈറസ് ബാധിതര്‍ക്കായി സേവനമനുഷ്ഠിക്കുന്ന ഒരോരുത്തരുടേയും പേരെടുത്ത് പറഞ്ഞാണ് അഭിനന്ദന സന്ദേശമെത്തിയത്.

സുനിതയ്ക്ക് ലഭിച്ച സന്ദേശം: 

‘പ്രിയപ്പെട്ട മകള്‍ സുനിത, കൊറോണ വൈറസ് ബാധിതര്‍ക്കായി നിങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ക്ക് നന്ദി. രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദന൦. പ്രയാസമേറിയ ഈ അവസരത്തില്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ദൈവ൦ എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഈ രാജ്യത്തിന്‍റെ അഭിമാനമായി തീരട്ടെയെന്നു ആശംസിക്കുന്നു. എന്ന് നിങ്ങളുടെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് അല്‍ നഹ്യാന്‍.’

അറബിക് ഭാഷയില്‍ സന്ദേശം ലഭിച്ചപ്പോള്‍ ആദ്യം എന്താണെന്ന് മനസിലായില്ലെന്നും പിന്നീട് അറബ് സുഹൃത്തുക്കളാണ് സന്ദേശം തര്‍ജ്ജിമ ചെയ്ത് തന്നതെന്നും സുനിത പറയുന്നു. 

ഒരു അമ്മയുടെ കരുതലോടെയുള്ള വാക്കുകളാണ് രാഷ്ട്രമാതാവില്‍ നിന്നും ലഭിച്ചതെന്നും അത് വിലമതിക്കാനാകാത്തതാണെന്നും സുനിത പറഞ്ഞു. ഇങ്ങനെയുള്ള കരുതലാണ് മാതൃരാജ്യത്തോളം യുഎഇയെ സ്നേഹിക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു. 

കൂടാതെ, തനിക്ക് ലഭിച്ച ഈ ആദരം യുഎഇയിലെ എല്ലാ മലയാളി നഴ്സുമാര്‍ക്കുമുള്ളതാണെന്ന് സുനിത കൂട്ടിച്ചേര്‍ത്തു. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ മെഡിക്ലിനിക്ക് സിറ്റി ആശുപത്രിയിലെ യൂണിറ്റ് മാനേജരാണ് സുനിത. കോട്ടയം കടത്തുരുത്തി പെരുവ സ്വദേശിനിയാണ്.

സുനിതയുടെ ഭര്‍ത്താവ് പ്രശാന്ത് ഗലദാരി എഞ്ചിനീയറിംഗ് പ്ലാനിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ്. വര്‍ഖ ജെംസ് ഔവര്‍ ഓണ്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹരിപ്രസാദ്, ഒന്നാം ക്ലാസുകാരി ഗായത്രിഎന്നിവരാണ്‌ മക്കള്‍. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here