gnn24x7

തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങി തുര്‍ക്കിയും പാകിസ്താനും

0
247
gnn24x7

ഇസ്ലാമാബാദ്: തുര്‍ക്കിയും പാകിസ്താനും തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങുന്നു. പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായും പാകിസ്താന്റെ തുര്‍ക്കി അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക നീക്കത്തിന് കളമൊരുങ്ങുന്നത്.

തുര്‍ക്കിയിലെയും പാകിസ്താനിലെയും പൗരന്‍മാര്‍ക്ക് ഇരു രാജ്യങ്ങളിലുമായി പൗരത്വം നല്‍കാനുള്ള നിയമ നിര്‍മാണം പരിഗണനയിലുണ്ടെന്നാണ് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷാ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്

ഇരട്ട പൗരത്വത്തിനൊപ്പം തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷിബന്ധവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം മെച്ചപ്പെടുത്താനും ധാരണയായിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ പാകിസ്താനില്‍ ഉടന്‍ തന്നെ സന്ദര്‍ശനം നടത്തുമെന്നും തുര്‍ക്കി അംബാസിഡര്‍ വ്യക്തമാക്കി. ഒപ്പം ഫെബ്രുവരിയില്‍ തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവും പാകിസ്താന്‍ സന്ദര്‍ശനം നടത്തും.കൂടിക്കാഴ്ചയില്‍ പ്രഖ്യാപിച്ച ഇരട്ട പൗരത്വം യാഥാര്‍ത്ഥ്യമായാല്‍ തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാവും.

തുര്‍ക്കിയും പാകിസ്താനും തമ്മില്‍ നിലവില്‍ സൈനിക സഹകരണമുള്‍പ്പെടെ വിവിധ മേഖലകളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയില്‍ വിസയില്ലാതെ പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന രാജ്യങ്ങളുടെ പട്ടികയില്‍ തുര്‍ക്കിയെ പാകിസ്താന്‍ ഉള്‍പ്പെടുത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here