gnn24x7

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

0
307
gnn24x7

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്.  പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നൽകിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും. കേസിൽ പ്രതികളായ സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, ഐ.ബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ജയപ്രകാശ്, വി.കെ മൈനി  അടക്കമുള്ളവരുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ജെയിൻ കമ്മിറ്റി ശുപാർശകൾ അടക്കം പരിശോധിച്ച്  വീണ്ടും മുൻകൂർ ജാമ്യഹർജി പരിഗണിക്കാൻ നിർദ്ദേശം നൽകി കൊണ്ടാണ് നേരത്തെ സുപ്രീം കോടതി പ്രതികൾക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയത്. മുൻകൂർ ജാമ്യഹർജികളിൽ ഹൈക്കോടതി തീരുമാനമെടുക്കും വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്ന് സിബിഐയ്ക്ക്  സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here