gnn24x7

42 ഓളം സീരിയൽ താരങ്ങൾക്ക് കോവിഡ് : സീരിയൽ ഷൂട്ടിംഗ് നിർത്തുന്നു

0
540
gnn24x7

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗൺ ഇളവ് ശേഷം വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. തുടർന്ന് വളരെ സജീവമായി പല പല ഭാഗങ്ങളിൽ ഷൂട്ടിംഗ് തകൃതിയിൽ നടന്നുവരികയായിരുന്നു. എന്നാൽ വിവിധ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഏതാണ്ട് 42 ഓളം പേർ വരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുറെ സീരിയലുകളുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ത് സീരിയലിലെ 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നീയും ഞാനും എന്ന സീരിയൽ ഷൂട്ടിംഗ് വിഭാഗത്തിലെ 16 പേർക്കും കൂടത്തായി എന്ന സീരിയലിലെ ഒരാൾക്കും ആണ് മറ്റ് കോവിഡ് സ്ഥിരീകരിച്ച സിനിമ പ്രവർത്തകർ.

ഇതേ തുടർന്ന് സീരിയൽ അഭിനയിച്ച എല്ലാ പ്രവർത്തകരെയും ക്വാറൻന്റൈൻ പോവാൻ ആരോഗ്യവിഭാഗം നിർദ്ദേശിച്ചു. തുടർന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം സീരിയൽ ഷൂട്ടിംഗ് പ്രവർത്തനങ്ങൾ നിർത്തിവെക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഏതാണ്ട് നൂറോളം മറ്റു സിനിമ ബന്ധപ്പെട്ട പ്രവർത്തകർ ഒക്കെ നിരീക്ഷണത്തിലാണ്. സീരിയലിൽ അഭിനയിച്ച് നിരവധി താരങ്ങളും നിരീക്ഷണത്തിലാണ്.

gnn24x7