gnn24x7

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

0
238
gnn24x7

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും പൊലീസും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് 2.30 തോടടുത്ത് തീയണച്ചത്.

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റബർ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. കെട്ടിടം പൂർണമായും കത്തി നശിച്ചു.പ്രദേശമാകെ പുക നിറഞ്ഞിരിക്കുന്നതിനാൽ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here