gnn24x7

ഒമാനില്‍ ജല,വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

0
216
gnn24x7

മസ്‌ക്കറ്റ്: ഒമാനില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് പുതിയ പ്രതിസന്ധികളെ നേരിടേണ്ടി വരും. 2021 മുതല്‍ ഒമാനിലെ സ്ഥിര താമസക്കാര്‍ക്ക് ജല, വൈ്യുതി നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ നല്‍കേണ്ടി വന്നേക്കും. കാരണം നിലവിലുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍ ഓമാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.

2021-25 വര്‍ഷത്തെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഓമാന്‍ ഗവണ്‍മെന്റ് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്. അതേസമയം സബ്‌സിഡി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ജനുവരിമുതല്‍ അന്യരാജ്യക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുത നിരക്ക് യൂണിറ്റിന് 20 ബൈസ പമരാമവധി 500 യൂണിവരെയും എന്നാല്‍ ഉപഭോഗം ഇതിന് മുകളിലേക്ക് വരികയാണെങ്കില്‍ യൂണിറ്റിന് 30 ബൈസ വീതവുമായിരിക്കുമെന്ന് അറിയിച്ചു. അതേസമയം ജനവരി ഒന്നു മുതല്‍ ഏപ്രില്‍ വരെ യൂണിറ്റിന് 21 ബൈസ വീതവും മെയ് മുതല്‍ സപ്തംബര്‍ 30 വരെ യൂണിറ്റിന് 29 ബൈസവീതവും അടയ്‌ക്കേണ്ടി വരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here