തൃശൂർ : തുമ്പൂരിൽ വാഹനാപകടത്തിൽ നാലു മരണം. കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞു കയറിയണ് അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ മരിച്ചത്.
കൊറ്റാനെല്ലൂർ സ്വദേശികളായ സുബ്രൻ മകൾ പ്രജിത,വിപിൻ ബാബു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആളുകൾക്കിടയിലേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു.