gnn24x7

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണം -മുഖ്യമന്ത്രി

0
209
gnn24x7

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നമ്മുടെ ഭരണഘടനയെ അതിന്‍റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി കേരളം നിലനില്‍ക്കുന്നുവേന്നതില്‍ നമുക്ക് അഭിമാനിക്കമെന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു.അനിഷ്ട്ടസംഭങ്ങള്‍ ഇല്ലാതെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ത്തികൊണ്ട് വരാന്‍ കേരളത്തിന് സാധിച്ചു.ഇത് കേരളത്തിന്‍റെ തനിമയുടെ ഭാഗമാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടത് പക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും പൗരത്വ ഭേദഗതി നിയമം പാസാക്കിയത്തില്‍ പ്രതിഷേധമുള്ള രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും എത്തിച്ചേരണമെന്നു പറഞ്ഞിരുന്നു.അതാണ്‌ ഇന്നിവിടെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞു.രാജ്യം വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തി.അതിന്റെയെല്ലാം മുന്നില്‍ കേരളമാകെ മനുഷ്യമതിലായി മാറിയെന്നും അദ്ധേഹം പറഞ്ഞു.കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റകെട്ടായി അണിനിരന്ന കാഴ്ച്ചയാണ് മനുഷ്യ മഹാ ശൃംഖലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി അവകാശപെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here