gnn24x7

ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകി; സരിത എസ് നായരുടെ ഫോണ്‍ സംഭാഷണം പുറത്ത്

0
393
gnn24x7

തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് പറയുന്ന സരിത എസ് നായരുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. പരാതിക്കാരനായ അരുണുമായിട്ടുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

നാല് പേർക്ക് താൻ ജോലി വാങ്ങി നൽകിയെന്നും രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് സഹായം നൽകുന്നതെന്നും, ജോലി ലഭിക്കുന്നവരും കുടുംബവും പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്നും സംഭാഷണത്തിൽ വ്യക്തമാകുന്നു. കൂടാതെ നിയമനം പിൻവാതിൽ മുഖേനെയുള്ളതാണെന്നും സരിത പറയുന്നുണ്ട്. ഇതിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും സരിത ശബ്ദരേഖയിൽ പറയുന്നുണ്ട്

സരിതയ്‌ക്കെതിരെ തൊഴിൽ തട്ടിപ്പ് കേസ് നിലനിൽക്കുമ്പോഴാണ് ഫോൺ സംഭാഷണങ്ങൾ പുറത്തുവരുന്നത്. ബെവ്കോയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി നിയമനം വാഗ്ദാനം ചെയ്ത് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിൻകര സ്വദേശി പരാതി നൽകിയിരുന്നു.

gnn24x7