gnn24x7

കേരളം വീണ്ടും രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം

0
388
gnn24x7

ന്യൂദല്‍ഹി: കേരളം വീണ്ടും രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേയില്‍ 96.2 ശതമാനം സാക്ഷരതയോടെയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. ദല്‍ഹിയാണ് തൊട്ടുപിന്നില്‍. ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നില്‍.

ആന്ധ്രാപ്രദേശിന് തൊട്ടു മുന്‍പിലായി യു.പിയും ഗുജറാത്തും ബിഹാറും തെലങ്കാനയും സാക്ഷരതയുടെ കാര്യത്തില്‍ വളരെ പിറകില്‍ തന്നെയാണ്. രാജ്യത്തെ മൊത്തത്തിലുള്ള സാക്ഷരതാനിരക്ക് 77.7 ശതമാനമാണെന്ന് പഠനം പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ സാക്ഷരതാ നിരക്ക് 73.5 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ 87.7ശതമാനവും.

രാജ്യത്ത് പുരുഷന്‍മാരുടെ സാക്ഷരതാനിരക്ക് 84.7 ശതമാനവും സ്ത്രീകളില്‍ 70.3 ശതമാനവുമാണ്. എല്ലാ സംസ്ഥാനങ്ങളിലും പുരുഷന്‍ന്മാരുടെ സാക്ഷരതാനിരക്ക് സ്ത്രീസാക്ഷരതാനിരക്കിനേക്കാള്‍ കൂടുതലാണ്. കേരളത്തില്‍ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 97.4 ശതമാനമാണ്. സ്ത്രീകളില്‍ 95.2 ശതമാനവുമാണ്.

15മുതല്‍ 29 വയസ്സുള്ളവരില്‍ ഗ്രാമീണമേഖലയില്‍ 24 ശതമാനവും നഗരപ്രദേശങ്ങളില്‍ 56 ശതമാനവും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയുന്നവരാണ്. 15-29 വയസ്സുള്ളവരില്‍ 35 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here