gnn24x7

പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടുത്തം

0
321
gnn24x7

പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടുത്തം ഉണ്ടായത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓപ്പണ്‍ ഗ്രില്‍ എന്ന റെസ്റ്റോറന്റ് പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ ഹോട്ടലിന് അടുത്തുള്ള മറ്റൊരു ഹോട്ടലിലേക്കും തീ പടർന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഹോട്ടലിന്‍റെ അടുക്കള ഭാഗത്ത് നിന്നാണ് തീ കത്തിപടർന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gnn24x7