gnn24x7

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

0
338
gnn24x7

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും, മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് വെടിവെയ്പ്പിൽ പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാൻ ജില്ലയിലെ ബാദിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ലഷ്കറെ തയ്ബയുമായു ബന്ധമുള്ള മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാസേന അറിയിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും വിവരം. അതേസമയം ഗാല്‍വനില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന രംഗത്തെത്തി.

gnn24x7