gnn24x7

സ്വര്‍ണക്കടത്ത്​ കേസിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബിനീഷ്​ കോടിയേരി ഓഫിസില്‍ ഹാജരായി

0
161
gnn24x7

കൊച്ചി: സ്വര്‍ണക്കടത്ത്​ കേസിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബിനീഷ്​ കോടിയേരി കൊച്ചി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ഓഫിസിലെത്തി. ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കുമെന്നാണ്​ വിവരം. ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ ഇ.ഡിയോട്​ ബിനീഷ്​ കോടിയേരി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഇ.ഡി ഇത്​ അംഗീകരിച്ചില്ല.

ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേ​ന്ദ്രീകരിച്ചാണ്​ ​അന്വേഷണം പുരോഗമിക്കുന്നത്​. തിരുവനന്തപുരം കോണ്‍സുലേറ്റിലെ സര്‍ണക്കടത്ത്​ കേസിലെ പ്രതികള്‍ക്ക്​ ബംഗളൂരുവിലെ മയക്കുമരുന്ന്​ കേസിലെ ​പ്രതികളുമായി ബന്ധമുണ്ടെന്ന്​ നേരത്ത അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ വിശദാംശങ്ങള്‍ അറിയാനാണ്​ ബിനീഷിനെ ​േ​ചാദ്യം ചെയ്യുന്നത്​.

തിരുവനന്തപുരത്തെ യുഎഎഫ് എക്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടര്‍മാരിലൊരാളായിട്ടുള്ള അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന വിവരഹ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകള്‍ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.

2015 നുശേഷം രജിസ്റ്റ ര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. ബംഗളൂരു മയക്കുമരുന്ന്​ കേസില്‍ അറസ്​റ്റിലായ മുഹമ്മദ്​ അനൂപുമായി ബിനീഷിന്​ സാമ്പത്തിക ഇടപാടുക​ളുണ്ടെന്നും ഇത്​ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ യൂത്ത്​ലീഗ്​​ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്​ രംഗത്തെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here