gnn24x7

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

0
62
gnn24x7

ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തിൽ പക്ഷിപനി സ്ഥിരീകരിച്ചു . രണ്ടു സ്വകാര്യ വ്യക്തികളുടെ താറാവു വളർത്തൽ കേന്ദ്രങ്ങളിലായി ഏകദേശം 17,000 താറാവുകൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . നേരത്തേ ചെറുതന കൂടാതെ എടത്വ , കുട്ടനാട് പ്രദേശങ്ങളിലും നിരവധി താറാവുകൾ ചത്തു പോയതായി റിപ്പോർട്ടുണ്ട് . രോഗ ബാധിത മേഖലകളിലെ താറാവുകളേയും മറ്റു വളർത്തു പക്ഷികളേയും കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

രോഗബാധയുള്ള പക്ഷികളുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്കും രോഗം പകരുന്നത് . സാധാരണ ഗതിയിൽ അണുബാധ അധികമായി മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ മരണ നിരക്ക് 60 ശതമാനം വരെയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു . ചുമ , തൊണ്ടവേദന , തലവേദന , ശരീരവേദന , ശ്വാസതടസം , ഓക്കാനം , വയറിളക്കം , അപസ്മാരം എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7