gnn24x7

മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍ അന്തരിച്ചു

0
275
gnn24x7

കോട്ടയം: മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍(88) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പീരുമേടിനെ പ്രതിനിധീകരിച് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്അദ്ദേഹം.

ബാങ്കുദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1960 മുതല്‍ ജോലി രാജി വച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി. 1965 -66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

gnn24x7