gnn24x7

കോയമ്പത്തൂർ ബസ് അപകടം; മരിച്ച 20 പേരിൽ 12 പേരെ തിരിച്ചറിഞ്ഞു

0
224
gnn24x7

അവിനാശി: കോയമ്പത്തൂർ – സേലം ബൈപ്പാസിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്‍നറും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 20 പേരിൽ 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവരെല്ലാം. മരിച്ചവരുടെ ബാഗുകളിൽ നിന്നോ പഴ്‍സിൽ നിന്നോ ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് പേരും മേൽവിലാസവും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കെഎസ്ആർടിസിയിൽ നിന്ന് ബസ് ജീവനക്കാരുടെയും വിവരങ്ങൾ ലഭിച്ചു.

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പറുകൾ ഇതാണ്:

പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ – 9447655223, 0491 2536688

കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ – 9495099910

കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ – 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ – 7708331194

മരിച്ചവരുടെ വിവരങ്ങൾ:

കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂർ ജില്ലാ ഭരണകൂടവും സ്ഥിരീകരിക്കുന്നു. ഡ്രൈവർ കം കണ്ടക്ടർമാരായിരുന്ന വി ആർ ബൈജു, ഗിരീഷ് എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ മറ്റ് വിവരങ്ങൾ:

1. രാഗേഷ് (35) – പാലക്കാട്
2. ജിസ്മോൻ ഷാജു (24) – തുറവൂർ
3.നസീഫ് മുഹമ്മദ് അലി (24) – തൃശ്ശൂര്‍,
4. ബൈജു (47) – അറക്കുന്നം – കെഎസ്ആർടിസി ജീവനക്കാരൻ
5. ഐശ്വര്യ (28) – (W/O അശ്വിൻ)
6. ഇഗ്നി റാഫേൽ (39) – തൃശ്ശൂർ
7. കിരൺ കുമാർ (33) –
8. ഹനീഷ് (25) – തൃശ്ശൂർ (s/o മണികണ്ഠൻ)
9. ശിവകുമാർ (35) – ഒറ്റപ്പാലം
10. ഗിരീഷ് (29) – എറണാകുളം – കെഎസ്ആർടിസി ജീവനക്കാരൻ
11. റോസ്ലി (W/O ജോൺ) – പാലക്കാട്

അതേസമയം, മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മുകളിൽ കാണിച്ച കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാം. എല്ലാ സഹായങ്ങൾക്കും പാലക്കാട്ട് നിന്നുള്ള പൊലീസ് സംഘം അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‍മോർട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നൽകിയതായി ഡിജിപിയുടെ ഓഫീസ് അറിയിക്കുന്നു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ഡിജിപി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here