gnn24x7

കൊറോണ വൈറസ്; 418 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചതിൽ 406 സാമ്പിളുകളുടെ ഫലം നെഗറ്റീവ്

0
189
gnn24x7

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വീടുകളിലെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരില്‍ 42 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കി.

കൊറോണ ബാധിത മേഖലയില്‍ നിന്ന് മടങ്ങി വന്നവരടക്കം സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 2262 പേര്‍ വീടുകളിലും 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംശയാസ്പദമായ 418 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ 406 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്.

വുഹാനില്‍ നിന്ന് തിരിച്ചെത്തിയ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു.

തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ഈ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുകയാണ്.

ചൈനയില്‍ നിന്ന് വിമാനമാര്‍ഗം തിരിച്ചെത്തിച്ച് ദല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസൊലേഷനില്‍ കഴിയുന്നവരില്‍ 115 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും അവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

ഇവര്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ 28 ദിവസം വീടുകളിലെ ഐസൊലേഷനില്‍ കഴിയേണ്ടി വരും. ഇന്ത്യക്കാര്‍ക്ക് പുറമെ ഏഴ് മാലിദ്വീപ് പൗരന്‍മാരും നിരീക്ഷണത്തിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here