gnn24x7

കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍!

0
182
gnn24x7

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍!

ഒരാള്‍ക്ക് കൂടി ഇന്നലെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ആകെ രോഗബാധിതരുടെ എണ്ണം 25 ആകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. വൈറസ് ബാധിച്ച മൂന്നു പേര്‍ നേരത്തെ തന്നെ രോഗവിമുക്തരായിരുന്നു. 

ദുബായില്‍ നിന്നും കേരളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശിക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

31,173 ഓളം പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 237 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 64 പേരെയാണ് ഇന്നലെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. 

വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാരിന്‍റെ നടപടി. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു. 

തികച്ചും അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ പിണറായി കേരളത്തിന്‍റെ ആരോഗ്യ മേഖലയെ അഭിനന്ദിക്കുകയും ചെയ്തു. മാസ്കുകളും സാനിറ്റൈസറുകളും കൂടുതലായി ഉത്പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here