തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സ്വദേശികളായ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ട് കടയുടമകള്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രയേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്. സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. ഇവര്‍ കടയുടമകളോട് തര്‍ക്കുന്നതിനിടെ സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. വിഷയത്തില്‍ ഇസ്രയേല്‍ സ്വദേശികള്‍ക്കൊപ്പം പ്രദേശവാസികളും നിലകൊണ്ടു. ഇതോടെ കടയുടമകള്‍ പ്രതിഷേധം പിന്‍വലിക്കുകയും ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. സംഭവം കേരളത്തിന് തന്നെ നാണക്കേട് ആയിട്ടുണ്ട്.

കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍ കടയിലെത്തുന്നവരോട് രാജ്യം ചോദിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ കടയുടമകള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഈ കടയ്ക്ക് അടുത്തും കാശ്മീരികളുടെ മറ്റ് കടയുണ്ട്. അവരൊന്നും ഇസ്രയേലി ദമ്പതികള്‍ക്ക് സാധനം നല്‍കുന്നതില്‍ വിമുഖതയും കാട്ടിയില്ല. ഈ ഒരു കടമാത്രമാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് പ്രദേശത്തെ വ്യാപാരികളും പറയുന്നത്.

സംഭവം നടന്ന ഉടനെ ഇസ്രയേലി സ്വദേശികള്‍ തൊട്ടടുത്ത കടക്കാരനോട് കാര്യം പറഞ്ഞു. ഇതിനിടെ ഇവരെ ഇവിടെയാക്കിയ ഓട്ടോറിക്ഷാക്കാരനും എത്തി. പ്രശ്‌നം അറിഞ്ഞ് നാട്ടുകാരും തടിച്ചുക്കൂടി. ഏവരും നടത്തിയ നീക്കത്തിനൊടുവില്‍ കടക്കാര്‍ മാപ്പു പറഞ്ഞു. വീഡിയോ വൈറലായതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തി. കേന്ദ്ര ഇന്റലിജന്‍സും റോയും തേക്കടയിലേക്ക് വന്നു. വ്യാപാരികളും ഇസ്രയേലികള്‍ക്കെതിരെ നിലപാട് എടുത്ത കടയ്ക്ക് എതിരായി. ഇതോടെ ആ ഷോപ്പ് അടയ്ക്കുകയും ചെയ്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































