gnn24x7

കൊവിഡ് 19; അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി

0
222
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം സര്‍ക്കാര്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പൊഫഷണല്‍ കോളേജുകള്‍ അടക്കം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടക്കും. പരീക്ഷ എഴുതാന്‍ വരുന്നവരില്‍ നിരീക്ഷണത്തിലുള്ള ആരെങ്കിലുമുണ്ടെങ്കില്‍ പ്രത്യേക റൂമില്‍ പരീക്ഷ എഴുതിക്കും.

ഇതോടൊപ്പം സ്പെഷ്യല്‍ക്ലാസ് അവധിക്ലാസ് ട്യൂഷന്‍ ക്ലാസ് ഇതെല്ലാം മാര്‍ച്ച് മാസത്തില്‍ ഒഴിവാക്കണം. മദ്രസകള്‍ അങ്കണ്‍വാടികള്‍ ടൂട്ടോറിയല്‍ എല്ലാം മാര്‍ച്ച് 30 വരെ അടച്ചിടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചെറിയ അലംഭാവമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തിച്ചത്. രോഗം വ്യാപിക്കുന്ന ഘട്ടത്തിലേക്കാണ് വന്നിരിക്കുന്നത്. ഇത് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു അനുഭവമാണ്. ഇത്തരത്തില്‍ വരുന്നവര്‍ ഇനി വിവരങ്ങള്‍ മറച്ചുവെക്കാന്‍ പാടില്ല.

ഇത്തരമൊരു അവസ്ഥയില്‍ സര്‍ക്കാര്‍ ആശുപത്രികളുടേത് മാത്രമല്ല സ്വകാര്യ ആശുപത്രികളുടെ കൂടി സഹായം തേടാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ്. ഇത്തരം ഉത്സവവുമായി ബന്ധപ്പെട്ട ജനങ്ങളുടെ കൂടിച്ചേരലുകള്‍ ദോഷം ചെയ്യും. അത്തരം ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കും. വിവാഹം മാറ്റിവെക്കാന്‍ കഴിയില്ലെങ്കില്‍ ചടങ്ങുകള്‍ ലളിതമാക്കാന്‍ ശ്രദ്ധിക്കണം. ബഹുജനങ്ങളുടെ സഹകരണം ഉണ്ടാകണം. ക്ഷേത്രോത്സവം, പള്ളിപ്പെരുന്നാളുകള്‍ എന്നിവയെല്ലാം ചടങ്ങുകള്‍ മാത്രമായി നടത്തണം. ദര്‍ശനത്തിന് ഈ ഘട്ടത്തില്‍ ആളുകള്‍ പോകാതിരിക്കകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here