ന്യൂഡല്‍ഹി: ദേശീയ കോവിഡ് നിയന്ത്രണവിഭാഗം കഴിഞ്ഞ ദിവസം കോവിഡ് വ്യാപനത്തിനെപ്പറ്റി നടത്തിയ കഴിഞ്ഞ രണ്ടാമാസത്തെ കണക്കുകള്‍ പുറത്തു വിട്ടു. അതുപ്രകാരം കേരളമാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിക്ക് മുന്‍പില്‍ നില്‍ക്കുന്നത്. വ്യാപന പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലായിട്ടാണ് കേരളത്തില്‍ വ്യാപനം. കഴിഞ്ഞ രണ്ടുമാസത്തെ കണക്കുകളിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
ഡിസംബര്‍ 13 മുതല്‍ 26 വരെയുള്ള കാലഘട്ടത്തെ പരിഗണിച്ചാല്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും വ്യാപകമായി കോവിഡ് പരന്നിരിക്കുന്നത്. അതേസമയം കേരളത്തിന് തൊട്ടുപിന്നില്‍ വ്യാപനം നടന്നിരിക്കുന്നത് ഗോവയിലാണ്. പോസിറ്റിവിറ്റി നിരക്ക് അവിടെ 6.04 ശതമാനമാണ്. അതേ സമയം ഇന്ത്യയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് കേരളത്തില്‍ അത് 9.4 ശതമാനമായി വര്‍ധിച്ചത്.
തമിഴ്‌നാട് 1.57, ഡല്‍ഹി 1.39, തെലുങ്കാന 1.19, കര്‍ണ്ണാടക 1.1, ജമ്മു കാശ്മീര്‍ 1.1, ഒഡിഷ 1.05, ജാര്‍ഖണ്ഡ് 1.02, യു.പി.0.85, ആന്ധ്രപ്രദേശ് 0.69, ബീഹാര്‍ 0.47, അസം 0.45 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കുകള്‍. എന്നാല്‍ കേരളത്തില്‍ മരണനിരക്കുകള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. കൃത്യമായ പരിചരണം ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകള്‍ എന്നിവകൊണ്ട് മാത്രമാണ് മരണ നിരക്ക് കുറയുന്നത്. എന്നാല്‍ ആ നിയന്ത്രണം വ്യാപനത്തില്‍ സാധ്യമായില്ല.
ഇതുവരെ കേരളത്തില്‍ 2977 പേര്‍ മാത്രമാണ് മരിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ 10,453 പേരും, കര്‍ണ്ണാടകയില്‍ 12,062 പേരും, തമിഴ്‌നാട്ടില്‍ 12,069 പേരും, മഹാരാഷ്ട്രയില്‍ 49,255 പേരുമാണ് മരണപ്പെട്ടത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരില്‍ 63 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 45 ശതമാനം 60 വയസിന് താഴെയുമാണ്.






































