gnn24x7

ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്

0
201
gnn24x7

കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്. എ.കെ പ്രേമജക്കെതിരെയാണ് കേസെടുത്തത്.

പ്രേമജത്തിന്റെ മകന്‍ ക്വാറന്റൈനിലാണ്. ഇത് സംബന്ധിച്ച കാര്യം അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് പ്രേമജം ശകാരിച്ചത്. ഇവരുടെ മകന്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു.

അതേസമയം കോഴിക്കോട് ജില്ലയില്‍ രണ്ട്‌പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ് ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും. നാല് പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത് കൂടാതെ കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം 28 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരള സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

രോഗം സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും വിദേശത്തു നിന്ന് വന്നവരായിരുന്നു. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള ജില്ലയായ കാസര്‍ഗോഡ് നേരത്തെത്തന്നെ അടച്ചുപൂട്ടിയിരുന്നു. അതിന് പിന്നാലെയാണ് കേരളം മൊത്തത്തില്‍ അടച്ചിടാനുള്ള തീരുമാനമുണ്ടാകുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here