gnn24x7

എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് നേതാവ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

0
111
gnn24x7

എ.കെ.ജി സെന്റർ ആക്രമണകേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ ആണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. എ.കെ.ജി സെന്ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞത് മൺവിള സ്വദേശിയായ ജിതിനാണെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം.

കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് സംസ്ഥാനത്തെ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിന് ശേഷം രണ്ടര മാസം കഴിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.പ്രതിയെ പിടികൂടാത്തതിന് കാരണം ആക്രമ ണത്തിനുപിന്നിൽ സി.പി.എമ്മായതിനാലാണെന്നാണ് പ്രതിപക്ഷമുൾപ്പെടെ ആരോപിച്ചിരുന്നത്. സംഭവസമയത്ത് അതുവഴി സ്കൂട്ടറിൽ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായുള്ള ബന്ധം ആരോപണത്തിന് ശക്തിയേകിയിരുന്നു. രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ സംശയിച്ച് പൊലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here