gnn24x7

കയര്‍ വ്യവസായത്തിന്റെ അധുനികവത്കരണത്തിനായി പുതിയ പദ്ധതികൾ

0
235
gnn24x7

2020-21 ല്‍ കയര്‍ ഉല്‍പ്പാദനം 40000 ടണ്‍ ആകുമെന്നും ഇതിന്റെ മുഖ്യ പങ്കും കേരളത്തില്‍ തന്നെയായിരിക്കും ഉല്‍പ്പാദിപ്പിക്കുക എന്നും ബജറ്റ് പ്രസഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഈ കയര്‍ പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങളോ ജിയോ ടെക്‌സ്‌റ്റൈല്‍സായോ മാറ്റും. കയര്‍ വ്യവസായത്തിന്റെ അധുനികവത്കരണത്തിനായി 400 യന്ത്രമില്ലുകള്‍, 200 ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങള്‍, 200 ജിയോ ടെക്‌സ്‌റ്റൈല്‍ ലൂമുകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

ഇതു കൂടാതെ കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൊക്കോ ലോഗ് നിര്‍മാണ ഫാക്ടറിയും റബറൈസ്ഡ് മാട്രസ് നിര്‍മാണ ഫാക്ടറിയും യന്ത്രവത്കൃത ജിയോ ടെക്‌സ്റ്റയില്‍സ് ഫാക്ടറിയും ആരംഭിക്കും.

ജിയോ ടെക്‌സ്‌റ്റൈല്‍സ് സപ്ലേ ചെയ്യുന്നതിന് യുവ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ 25 സ്റ്റാര്‍ട്ട് അപ്പുകള്‍ സ്ഥാപിക്കും. യന്ത്രവത്കൃത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിദനം 600രൂപയെങ്കിലും വരുമാനം ഉറപ്പു വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. അന്‍സിഡിസി സഹായത്തോടെ 130 കോടി രൂപ ചെലവഴിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here