പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് ഇത് 30 കോടിയായിരുന്നു.
പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്ന മലയാളികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും.
വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും. പ്രവാസി ക്ഷേമനിധിയ്ക്ക് 9 കോടി നീക്കി വച്ചു.
10000 നഴ്സുമാര്‍ക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കാന്‍ 5 കോടി.
വിദേശ മലയാളികൾക്കായി 24 മണിക്കൂർ ഹെൽപ്‌ലൈൻ തുടങ്ങും. ലീഗൽ സെല്ലും ആരംഭിക്കും. ഇതിനായി മൂന്നുകോടി രൂപ മാറ്റിവയ്ക്കും.
കഴിഞ്ഞ വർഷം ബജറ്റിൽ പറഞ്ഞതിനു പുറമേ 36 േകാടി രൂപ കൂടി അനുവദിച്ചു. പ്രവാസി േക്ഷമനിധി അംഗത്വം 1.1 ലക്ഷത്തിൽ നിന്നും 4.7 ലക്ഷമായി ഉയർത്തി. പ്രവാസി േക്ഷമത്തിനുള്ള അടങ്കൽ 90 േകാടി രൂപയായി ഉയർത്തി. പ്രവാസി േക്ഷമനിധിക്ക് 9 േകാടി രൂപ വകയിരുത്തി. 10,000 നഴ്സുമാർക്ക് ഈ വർഷം വിദേശജോലി ലഭ്യമാക്കാൻ ക്രാഷ് ഫിനിഷിങ് നൽകും. ഇതിന് 5 കോടി രൂപ നൽകും.
വിേദശത്ത് സ്ഥിര താമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിെല വയോജനങ്ങൾക്കു േവണ്ടി സാധാരണ നിലയിൽ വിേദശത്ത് ലഭ്യമാകുന്ന സൗകര്യങ്ങൾ ഉറപ്പു വരുത്തിെക്കാണ്ടുള്ള െകയർ േഹാം അഥവാ ഗാർഡൻ ഓഫ് ൈലഫ് പദ്ധതി ആവിഷ്കരിക്കും. ഇതിനുള്ള കമ്പനിക്ക് േനാർക്ക ഓഹരിയായി ആദ്യ യൂണിറ്റിന് അഞ്ചേക്കർ ഭൂമി ലഭ്യമാക്കും. േനാർക്ക ബിസിനസ് െഫസിലിേറ്റഷൻ െസന്ററിന് 2 േകാടി രൂപ അനുവദിച്ചു.
പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ടു േകാടി രൂപ വകയിരുത്തി. പ്രവാസികളുെട സമ്പാദ്യ സമാഹരണവും േക്ഷമവും മുൻനിർത്തി ആരംഭിച്ചിട്ടുള്ള പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടിയും 2020-21 ൽ പൂർണ്ണ പ്രവർത്തനത്തിെലത്തും. പ്രവാസി ചിട്ടിയിൽ ചിട്ടിയുെട എല്ലാവിധ ആനുകൂല്യങ്ങൾെക്കാപ്പം പ്രവാസികൾക്ക് ഇൻഷ്വറൻസിന്റെയും െപൻഷന്റെയും ആനുകൂല്യങ്ങളും ഉറപ്പാക്കി.
പിണറായി സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം തൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്ന് തോമസ് ഐസക്ക് ആരോപിച്ചു.
കേരളത്തോടുള്ള അവഗണന തുടരുന്നതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കൂടാതെ, കേരളത്തിന് പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാട്ടി. GST നഷ്ടപരിഹാരം കേന്ദ്ര൦ നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ് എന്നും തോമസ് ഐസക്ക് ആരോപിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് ധനമന്ത്രി സൂചന നല്‍കിയിരുന്നു.
സാമ്പത്തിക മാന്ദ്യവും ഒപ്പം തുടര്‍ച്ചയായി നേരിടേണ്ടിവന്ന 2 പ്രളയങ്ങളും കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ് അവസരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്ത് മായാജാലമാണ് ധനമന്ത്രി പുറത്തെടുക്കുക എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്….
തോമസ് ഐസക്ക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് ഇത്.