ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സംവിധായകന്‍ സിദ്ദീഖ്, നടന്‍ ശ്രീനിവാസന്‍ ട്വന്റി 20 ഉപദേശക സമിതിയംഗങ്ങൾ

0
52

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ട്വന്റി 20 പാര്‍ട്ടിയുടെ കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വൈപ്പിന്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നടൻ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്ത വേദിയിലായിരുന്നു.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സംവിധായകന്‍ സിദ്ദീഖ്, നടന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം ട്വന്റി 20 ഉപദേശക സമിതിയംഗങ്ങളാവും. ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ്. കുന്നത്തുനാട് ഡോ. സുജിത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ ചിത്ര സുകുമാരന്‍, മൂവാറ്റുപഴ സി.എന്‍ പ്രകാശ്, വൈപ്പിന്‍ ഡോ.ജോബ് ചക്കാലക്കല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികൾ.

ഇവരെ കൂടാതെ ലക്ഷ്മി മേനോൻ ഡോ.ഷാജൻ കുര്യാക്കോസ്, ഡോ. വിജയൻ നങ്ങേലിൽ, അനിതാ ഇന്ദിരാഭായി എന്നിവർ അഡൈ്വസറി ബോർഡ് അംഗളാണ്. പെനാപ്പിളാണ് ട്വന്റി 20യുടെ ചിഹ്നം.

LEAVE A REPLY

Please enter your comment!
Please enter your name here