സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ. എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസറുടേതാണ് മൊഴി.
മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവം പറയിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഇ.ഡി കൂടുതലും ചോദിച്ചിരുന്നത് എന്ന് സിവിൽ പൊലീസ് ഓഫിസർ പറയുന്നു. ശബ്ദരേഖ ചോര്‍ന്നത് അന്വേഷിച്ച സംഘത്തിനാണ് പൊലീസ് ഓഫിസർ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനിടെ ഇടക്കിടക്ക് ഫോണില്‍ സംസാരിക്കുമെന്നും മൊഴിയില്‍ പറയുന്നുണ്ട്.





































