gnn24x7

ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു; കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും

0
234
gnn24x7

ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു. ഉത്തരേന്ത്യയിൽ 3 മണിക്കൂർ നീളുന്ന വലയഗ്രഹണമായാണ് ദൃശ്യമാവുക. കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും. ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു, അടുത്ത ഗ്രഹണം 28 മാസങ്ങൾക്ക് ശേഷം 

തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15 വരെയാണ് ഗ്രഹണം കാണാനാവുക. മഴക്കാലമായതിനാൽ മേഘങ്ങൾ കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ട്. കോവിഡ് ജാഗ്രതയിലായതിനാൽ പ്ലാനറ്റോറിയങ്ങളിൽ പ്രവേശനമില്ല എന്നത് പൊതുജനങ്ങൾക്കും കുട്ടികൾക്കും നിരാശയാവും.

ഗ്രഹണം നിരീക്ഷിക്കുവാൻ പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകളിലൂടെയല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നും അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന സൂര്യഗ്രഹണം ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വ്യക്തതയോടെ കാണാനാവും. ഒമാൻ സമയം രാവിലെ 8.45 മുതൽ 11.20 വരെയാണ് ഗ്രഹണം ദൃശ്യമാകുക.

സൂര്യഗ്രഹണം ഇന്ന് ഉത്തരഭാരതത്തില്‍ ദൃശ്യമാകുന്ന സാഹചര്യത്താല്‍ ക്ഷേത്രങ്ങളുടെ പൂജകളെല്ലാം നിര്‍ത്തിവച്ചു. ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളെല്ലാം അടച്ചു. പ്രയാഗ് രാജിലെ ഹനുമദ് നികേതന്‍, അലോപി ക്ഷേത്രം എന്നിവ അടച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇന്നലെ രാത്രി 8 മണിമുതല്‍ ഇന്ന് വൈകിട്ട് 5 മണി വരെ ക്ഷേത്രം അടച്ചിടുമെന്നാണ് അറിയിച്ചത്.‘ ഹനുമത് നികേതന്‍ ക്ഷേത്രം സൂര്യഗ്രഹണം നടക്കുന്നതിനാല്‍ ഇന്നലെ രാത്രി 8മണിക്ക് തന്നെ അടച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here