gnn24x7

സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി

0
247
gnn24x7

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫിസാണു പ്രാഥമിക അന്വേഷണം നടത്തുന്നത്.

കസ്റ്റംസ് റിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് ഇ.ഡി അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്. എന്‍.ഐ.എയില്‍ നിന്നും ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തി. കുറ്റകൃത്യം തെളിഞ്ഞാല്‍ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ(ഫെമ) എട്ടാം വകുപ്പു ചുമത്തിയാവും നടപടിയെടുക്കുക.

കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമപ്രകാരവും പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കേസെടുക്കും. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്കും വൈകാതെ കടക്കും എന്നാണ് സൂചന. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസുകളിലെ അറസ്റ്റ് ആയതിനാല്‍ മറ്റു അധികാരങ്ങളും എന്‍.ഐ.എയ്ക്കുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here