gnn24x7

ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഇനി നേരിട്ട് മദ്യം വാങ്ങിക്കാം

0
380
gnn24x7

തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തില്‍ മദ്യം വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബെവ്ക്യൂ ആപ്പ് നിര്‍ത്തലാക്കി. ഇനി ബീവറേജസില്‍ നിന്നും മുന്‍പത്തെപ്പോലെ ക്യൂ നിന്നു തന്നെ മദ്യം വാങ്ങിക്കാം. ഔദ്യാഗികമായി ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

സംസ്ഥാനത്ത് ബാറുകള്‍ സജീവമായതോടുകൂടി തന്നെ ബെവ്ക്യൂ ആപ്പിന്റെ പ്രധാനം നഷ്ടപ്പെട്ടിരുന്നു. പലരും അത് ഉപയോഗിക്കാതെ തന്നെ മദ്യം വാങ്ങിക്കുകയായിരുന്നു. എന്നാല്‍ ഔദ്യാഗികമായി ഇത് നിര്‍ത്തലാക്കിയത് സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയിരുന്നില്ല. ഇപ്പോഴാണ് ഔദ്യോഗികമായി ബെവ്ക്യൂ ആപ്പ് ഉപയോഗിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കിയത്. ബീവറേജ് കോര്‍പ്പറേഷനും നേരത്തേ ഇത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

gnn24x7