gnn24x7

വിദ്യാബാലന്‍ അഭിനയിച്ച ഹ്രസ്വചിത്രം ‘നട്ട്ഖട്ട്’ ഉള്‍പ്പെടെ 4 ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ ഓസ്‌കാറിലേക്ക്

0
293
gnn24x7

മുംബൈ: ഇത്തവണത്തെ ഓസ്‌കാറില്‍ ഇന്ത്യയിലെ നാല് ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ യോഗ്യത നേടി. ഷെയിംലസ്സ്, സേവിങ് ചിന്റു, ടെയിലിംഗ് പോണ്ട് എന്നിവയാണ് നട്ട്ഖട്ടിനെ കൂടാതെ ഓസ്‌കാറിലേക്ക് യോഗ്യത നേടിയത്. നിരവധി അന്യരാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങള്‍ ഇത്തവണത്തെ ഓസ്‌കാറിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ യോഗ്യതയ്ക്കപ്പുറം ഇത്തരം ഹ്രസ്വചിത്രങ്ങളുടെ വളര്‍ച്ചയെപ്പറ്റി ഇപ്പോഴും ആശങ്കയുണ്ട്.

ഇന്ത്യന്‍ ഹ്രസ്വചിത്രങ്ങള്‍ മിക്കതും നിയന്ത്രിതമായ ബജറ്റില്‍ ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്നതാണ്. എന്നാല്‍ അന്യരാജ്യങ്ങളില്‍ ഒരു സിനിമ നിര്‍മ്മിക്കുന്ന അതേ രീതിയില്‍ തന്നെയാണ് ഹ്രസ്വചിത്രങ്ങളും നിര്‍മ്മിക്കുന്നത്. അതുകൊണ്ടു തന്നെ ഉയര്‍ന്ന സാമ്പത്തികവും ഉയര്‍ന്ന സാങ്കേതികയും ഉപയോഗിച്ചാണ് അത്തരം ഹ്രസ്വചിത്രങ്ങള്‍ മിക്കവയും നിര്‍മ്മിക്കപ്പെടാറുള്ളത്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ആശയപരമായി മാത്രമായിരിക്കും മത്സരിക്കാന്‍ സാധ്യമാവുക.

ബോളിവുഡ് നിര്‍മ്മാതാവായ റോണി സ്‌ക്രൂവാലയാണ് നട്ട്ഖട്ട് നിര്‍്മമിച്ചിരിക്കുന്നത്. വിദ്യാബാലനും ഒരു കുട്ടയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 33 മിനുട്ടുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ വ്യാസ് ആണ്. ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിന്റെ കഥയാണ് ഇത് വിവരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here