gnn24x7

ഗവർണറുടെ നടപടി സർവകലാശാലകൾക്ക് നാഥനില്ലാതെയാക്കും, പിന്നിൽ രാഷ്ട്രീയലക്ഷ്യം- മന്ത്രി ബിന്ദു

0
227
gnn24x7

തിരുവനന്തപുരം: ഗവർണറുടെ നടപടി കേരളത്തിലെ വിദ്യാഭ്യാസമൂല്യങ്ങളെ തകർക്കാൻ ആർഎസ്എസുമായി ചേർന്നു നടത്തുന്ന ശ്രമമാണെന്ന് മന്ത്രി ആർ. ബിന്ദു. സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവർണറുടേത് ഗൂഢമായ രാഷ്ടീയലക്ഷ്യങ്ങൾ മുന്നിൽകണ്ടുള്ള നിലപാടുകളാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലെ മൂല്യബോധങ്ങൾ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ അത് കേരളീയ സമൂഹം ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും മികവു പുലർത്തുന്നകേന്ദ്രസർക്കാർ പലമാനദണ്ഡങ്ങളിലൂടെയുംസംസ്ഥാനമാണ് കേരളം. അത് അംഗീകരിച്ചതുമാണ്. അങ്ങനെയുള്ള സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് ഗവർണറുടേത്. മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ വരുമാന മാർഗം എന്ന പ്രസ്താവന അഖിലേന്ത്യാ തലത്തിൽ കേരളത്തെ അപമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

അക്കാദമികമായ മികവിലുംഭരണപരമായ കാര്യക്ഷമതയിലുംമുന്നിട്ടുനിൽക്കുന്നവരാണ് എല്ലാ വി.സിമാരും. അവരുടെസ്തുത്യർഹമായ പ്രവർത്തന മികവുകൊണ്ടാണ് കേരളത്തിലെസർവകാലാശാലകൾ അന്താരാഷ്ട്ര തലത്തിൽതന്നെ മുന്നിട്ടു നിൽക്കുന്നത്. ഗവർണറുടെ നടപടിസർവകലാശാലകളെനാഥനില്ലാതെയാക്കുകയാണെന്നുംഅത് ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് കേരളത്തിന്റെ പരിശ്രമം. കേരളത്തിന്റെ നേട്ടങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് അദ്ദേഹം. സർവകലാശാല ചാൻസലറുടെ ഉത്തരവാദിത്വം അദ്ദേഹം മറന്നു പോകുന്നു. അദ്ദേഹത്തിന്റെ പദവിയോടുള്ള ആദരവ് വെച്ചുപുലർത്തിയാണ് സർക്കാർ ഇടപെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പല പ്രസ്താവനകളും അമിതാധികാര പ്രയോഗങ്ങളാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഗവർണറുടെ പക്ഷം ചേരുന്നത് ജനാതിപത്യത്തിനെതിരായ പ്രവണതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here