gnn24x7

ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല: സി.പി.എം നിലപാട് -ഗോവിന്ദന്‍ മാസ്റ്റര്‍

0
387
gnn24x7

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് ക്രൂശിക്കപ്പെടുന്ന ജലീല്‍ ഒരിക്കലും രാജിവെക്കേണ്ട കാര്യമില്ലെന്നും അത് സി.പി.എം നിലപാടാണെന്നും സി.പി.എം മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. പ്രതിപക്ഷമോ, അതിനപ്പുറത്തെ ആരുവന്ന് പ്രശ്‌നമുണ്ടാക്കിയാലും ജലീല്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ തീര്‍ത്തു പറഞ്ഞു. ഇതില്‍ പ്രത്യേകിച്ച് മറച്ചു വയ്ക്കാനൊന്നുമില്ലെന്നും ഐ.എന്‍.എ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു എന്നല്ലാതെ മറ്റൊന്നും ജലീലിനെതിരെ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അദ്ദേഹം ഒരു കാരണവശാലം കുറ്റക്കാരനല്ല. അതിനായി പ്രതിപക്ഷം നിലവിളി കൂട്ടേണ്ടതില്ലെന്നും സ്വര്‍ണ്ണകടത്ത് കേസില്‍ ഒന്നാം പ്രതി ശരിക്കും വി.മുരളീധരനാണെന്നും രണ്ടാം പ്രതി അനില്‍നമ്പ്യാരാണെന്നും സി.പി.എം നേതാവ് കൂട്ടിചേര്‍ത്തു.

gnn24x7