gnn24x7

തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്

0
210
gnn24x7

തിരുവനന്തപുരം: തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാന്‍ പദവിയിലുള്ള നിയമനത്തെക്കുറിച്ചുള്ള വിവാദത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം.

‘ഇത് രാഷ്ട്രീയ നിയമനമല്ല. ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണിത്. ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനമേറ്റെടുക്കും’, ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.

നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ കേസ് റദ്ദാക്കിയ വിധിയും പുറപ്പെടുവിച്ചത് താനാണെന്നും ജസ്റ്റിസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍നിന്നും കുറ്റവിമുക്തനാക്കി വിധില പുറപ്പെടുവിച്ചതിനുള്ള ഉപകാര സ്മരണയാണ് റിട്ട.ജഡ്ജിയായ ഉബൈദിന്റെ നിയമനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പദവി ഏറ്റെടുക്കാന്‍ ജസ്റ്റിസ് ഉബൈദിന്റെ നീതിബോധം അനുവദിക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു പി.ടി തോമസ് എം.എല്‍.എ പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here