gnn24x7

അന്തരിച്ച ആര്‍എസ്എസ് താത്വിക ആചാര്യന്‍ പി.പരമേശ്വരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
278
gnn24x7

തിരുവനന്തപുരം: അന്തരിച്ച ആര്‍എസ്എസ് താത്വിക ആചാര്യന്‍ പി.പരമേശ്വരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ “അഗാധമായ പാണ്ഡിത്യത്തോടെ ഋഷി തുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്‍റെ സ്മരണയ്ക്ക് മുന്നില്‍” ആദരാഞ്ജലികള്‍ എന്ന് കുറിച്ചു. തികച്ചും രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളില്‍ കേരളത്തെ സംബന്ധിച്ചടുത്തോളം സിപിഎം ഉം ആര്‍എസ്എസ്സും പരസ്പരം കൊല്ലുന്ന ശത്രുതയിലാണ്.

ആര്‍എസ്എസ് എന്ന സംഘടനയെ ബൗദ്ധികമായി നയിച്ചത് പി പരമേശ്വരന്‍ തന്നെയാണ് എന്നത് തര്‍ക്കമില്ലത്തകാര്യം. അങ്ങനെയുള്ള പി പരമേശ്വരന് അന്തിമോപചാരം ആര്‍പിക്കുന്നതിന് സിപിഎം നയിക്കുന്ന സര്‍ക്കാരിലെ മുഖ്യമന്ത്രി എത്തി, രാഷ്ട്രീയത്തിലെ നല്ല മാതൃകയാണ് പിണറായി കാട്ടിയത്. പരസ്പരം മത്സരിക്കുന്ന ശത്രു പക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അനുകരിക്കാവുന്ന നല്ല മാതൃക.പി പരമേശ്വരന്‍ കൂടുതല്‍ വിമര്‍ശിച്ചത് കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തെയാണ്. അങ്ങനെയൊക്കെ വിമര്‍ശിക്കുമ്പോഴും ഇഎംഎസ് നമ്പൂതിരിപ്പാടുമായി ഏറെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിനും പി പരമേശ്വരന് കഴിഞ്ഞുരിന്നു. അങ്ങനെ വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ നില്‍ക്കുമ്പോഴും പരസ്പര ബഹുമാനം കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ രംഗത്താകെ മാതൃകയാണ്.

അങ്ങനെയുള്ള പി പരമേശ്വരന്‍ അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവ് ചാമക്കാല ജ്യോതികുമാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.ആ പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ് “അന്തരിച്ച RSS നേതാവ് ശ്രീ പി.പരമേശ്വരന് ആദരാഞ്ജലികൾ മരിച്ചവരെക്കുറിച്ച് ദോഷം പറയരുത് എന്നാണ്. പക്ഷേ മാധ്യമങ്ങളെക്കുറിച്ച് പറയാം, മലയാളത്തിലെ മുഖ്യധാരാമാധ്യമം പി.പരമേശ്വരനായി മാറ്റിവച്ചിരിക്കുന്ന ഇടം ഞെട്ടിക്കുന്നതാണ്….അതിലൂടെ RSS എന്ന വർഗീയ പ്രസ്ഥാനത്തെ, തീവ്രവാദ പ്രസ്ഥാനത്തെയാണ് പുകഴ്ത്തുന്നത്….മഹാത്മജിയുടെ ഘാതകരെ, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന പ്രസ്ഥാനത്തെ കേരളത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ അവർക്ക് ഇങ്ങനെ പിൻവാതിൽ പ്രവേശനത്തിന് സഹായിക്കുന്നത് ശരിയാണോയെന്ന് പത്രാധിപർ ചിന്തിക്കണം…..കേരളത്തിലെ ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ പ്രസ്ഥാനങ്ങളോടുമുള്ള വഞ്ചനയാണിതെന്ന് പറയാതെ വയ്യ…”

വിമര്‍ശനം എന്നതിനപ്പുറം ഒരു രാഷ്ട്രീയ നേതാവിന്റെ സാമാന്യ ബോധവും സാമൂഹ്യവിവരവും ഒക്കെ ഇവിടെ ചര്‍ച്ചയാകുന്നതാണ്.അതെന്തായാലും രാഷ്ട്രീയത്തില്‍ പുലര്‍ത്തുന്ന ചില മാന്യതകള്‍ സാമാന്യ ബോധം ഇതൊക്കെ വരുന്ന തലമുറയ്ക്ക് രാഷ്ട്രീയ നേതൃത്വത്തിന് ഒക്കെ പകര്‍ന്ന് നല്‍കുന്നതിന് നേതാക്കള്‍ എന്ന് മേനിപറയുന്നവര്‍ തയ്യാറാകണം.പിണറായി വിജയന്‍ നല്ല മാതൃകയും ചാമക്കാല മോശം മാതൃകയും പി പരമേശ്വരന്‍ ബഹുമാനിക്ക പെടുന്ന വ്യക്തിത്വവും ആകുന്നത് ഇത്തരം നല്ല പെരുമാറ്റങ്ങള്‍ കൊണ്ട് കൂടിയാണ്.രാഷ്ട്രീയം നന്മയെ ഉള്‍ക്കൊള്ളുന്നത് കൂടിയാണ് എന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കിയാല്‍ സമൂഹം വല്ലാതങ്ങ് മാറിപോയേനെ എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here