gnn24x7

കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി അരവിന്ദ് കേജരിവാള്‍

0
255
gnn24x7

ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

ത​ങ്ങ​ളു​ടെ പെ​ണ്‍​മ​ക്ക​ള്‍​ക്കെ​തി​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രോ​ട് പൊ​റു​ക്കി​ല്ലെ​ന്നും അ​ക്ര​മി​ക​ള്‍​ക്ക് ഏ​റ്റ​വും ക​ഠി​ന​മാ​യ ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും കേ​ജ​രി​വാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ണ്‍ക്കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമണം സ​ങ്ക​ട​ക​ര​വും നി​രാ​ശാ​ജ​ന​ക​വു​മാ​ണ്. ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ള്‍ ഒ​രി​ക്ക​ലും പൊ​റു​ക്കി​ല്ല. അ​ക്ര​മി​ക​ള്‍​ക്ക് സാ​ധ്യ​മാ​യ ക​ഠി​ന​ശി​ക്ഷ ന​ല്‍​ക​ണം. കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​ത്വം
ഉ​റ​പ്പു​വ​രു​ത്തണ൦. -കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

ഫെബ്രുവരി ആറാം തീയതിയാണ് കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ പുറത്ത് നിന്നെത്തിയവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. 

അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധവും തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമവും  രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം.

പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില്‍ ചാടിയും കോളേജില്‍ പ്രവേശിച്ചെന്നും ഇവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ സിഎഎ അനുകൂല പരിപാടിക്കെത്തിയവരാണ് കാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. പരാതിയുമായി കോളേജ് അധികൃതരെ സമീപിച്ചപ്പോള്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here