കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ജോസഫ് വിഭാഗവും ലയിച്ചേക്കും. ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നും പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് സ്ഥിരീകരിച്ചു
രണ്ട് പാര്‍ട്ടികളുടെയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ട്. അതിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ്.കെ.മാണിയുടെ പ്രതികരണത്തോടും ജോസഫ് പ്രതികരിച്ചു. ജോസ്.കെ.മാണി അങ്ങനെ പലതും അറിയില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. .
എല്‍.ഡി.എഫുമായി ചര്‍ച്ചകള്‍ നടക്കുന്നു എന്ന ആരോപണം ജോസ്.കെ.മാണി തള്ളിക്കളഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എന്നും യു.ഡി.എഫിന് ഒപ്പമാണെന്നും തമ്മില്‍ തെറ്റിക്കാനുള്ള നീക്കമാണ് പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ജോസ്.കെ. മാണി പറഞ്ഞിരുന്നു.