gnn24x7

സംസ്ഥാനത്ത് 623 പേർക്കുകൂടി കോവിഡ്. 432 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

0
388
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96  പേര്‍ വിദേശത്ത് നിന്നും 76  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.  432 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.

37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

gnn24x7