gnn24x7

ചരിത്രത്തിലാദ്യമായി ഇറ്റലിയിൽ ഏറ്റവുംകുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തി

0
206
gnn24x7

റോം: ചരിത്രത്തിലാദ്യമായി ഇറ്റലിയിൽ ഏറ്റവുംകുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തി. ദേശീയ സ്ഥിതിവിവരക്കണക്കനുസരിച്ച് 1861 ൽ രാജ്യം ഏകീകരിച്ചതിനു ശേഷം ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് 2019 ൽ ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ.

2019 ൽ രാജ്യത്ത് 42,0170 ജനനങ്ങളാണ് റിപ്പോർട്ടു ചെയ്തത്. 2018 ലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ 19,000 ജനനങ്ങൾ കുറഞ്ഞു. 4. 5 ശതമാനം ഇടിവ്.ഇറ്റലിയിലുടനീളം കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മധ്യ ഇറ്റലിയിൽ 6.5 % ഇടിവുണ്ടായതായാണ് അധികൃതർ പറയുന്നത്.

ഇറ്റലിയിൽ പ്രസവം നടത്തുന്ന വിദേശ വനിതകളുടെ എണ്ണത്തിൽ 2000 മുതൽ ക്രമമായ കുറവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം ഇറ്റലിയിൽ 62,944 വിദേശ വനിതകൾ കുട്ടികൾക്ക് ജന്മം നൽകി.രാജ്യത്തെ ആകെ ജനനനിരക്കിൻ്റെ 15% വരും ഇത്. 2018 നെ അപേക്ഷിച്ച് 2,500 ജനനങ്ങൾ കുറഞ്ഞതായാണ് ഇത് വ്യക്തമാക്കുന്നത്

നിലവിൽ ഇറ്റലിയിലെ ജനനനിരക്ക് 1000 നിവാസികൾക്ക് ഏഴ് എന്നതാണ്. 2019 ൽ ഏറ്റവും കൂടുതൽ ജനനനിരക്ക് രേഖപ്പെടുത്തിയ യുറോപ്യൻ രാജ്യം അയർലൻഡ് ആണ്. ആയിരത്തിന് 12.1. ഫ്രാൻസിൽ ഇത് 11.2 ഉം സ്വീഡനിൽ 11.1 ഉം ആണ്.

21 വയസുവരെ പ്രായമുള്ളവർക്ക് കുടുംബ അലവൻസ് ഏർപ്പെടുത്താനുള്ള പദ്ധതി രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ചതായി കുംടുംബക്ഷേമ മന്ത്രി എലെന ബോണേത്തി പറയുന്നു. അടുത്ത വർഷാരംഭത്തോടെതന്നെ ഇതിൻപ്രകാരമുള്ള പ്രതിമാസ അലവൻസ് തുക ഇതുവരെ നിശ്ചയിച്ചിട്ടില്ല. കുടുംബങ്ങളുടെ പശ്ചാത്തലമനുസരിച്ച് ഇത് 80 യൂറോ മുതൽ 160 യൂറോവരെ ആയേക്കാമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here