gnn24x7

വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ല; പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി

0
236
gnn24x7

തിരുവനന്തപുരം വഖഫ്SHAREബോർഡിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു.പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് ബോർഡിൽ പിഎസ്സി വഴി നിയമനം നടത്തുന്നതിനുള്ള തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി നിയമഭേഗദതി കൊണ്ടുവരാൻ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. സഭയിൽ അക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. നിലവിൽ വഖഫ് ബോർഡിലുള്ളജീവനക്കാർക്ക് തൊഴിൽനഷ്ടപ്പെടുമെന്നും അതിനു സംരക്ഷണം ഉണ്ടാകണമെന്നുമാണ് അന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. അതിനുസംരക്ഷണം ഉണ്ടാകും എന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് നിയമം പാസാക്കിയത്.

പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോൾ ലീഗ് വീണ്ടും പ്രശ്നം ഉന്നയിച്ചു. 2016 ജൂലൈ 19ന് ആണ് വഖഫ് ബോർഡ് യോഗം പിഎസ്സി വഴി നിയമനം നടത്താൻ തീരുമാനിച്ചത്. ബിൽ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടപ്പോഴൊന്നും ഇതിനെതിരെ ആരും പ്രശ്നം ഉന്നയിച്ചില്ല. നിയമം ആയപ്പോൾ മുസ്ലിം സംഘടനകൾ ചില ആശങ്കകൾ ഉന്നയിച്ചു. സർക്കാർ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. അഭിപ്രായങ്ങൾ പരിഗണിച്ചു മാത്രമേ തീരുമാനം എടുക്കൂ എന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here