കൊച്ചി: ഹൈക്കോടതി വിധിയിലൂടെ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചു.രണ്ടിലയില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും. ഇടത് മുന്നണിക്ക് ഈ വിധി കരുത്തു പകരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
പി ജെ ജോസഫ് പക്ഷവും ജോസ് കെ മാണി പക്ഷവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ഇരുവിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇങ്ങനെയൊരു നടപടി എടുത്തത്.
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി ശരിവച്ചതോടെ രണ്ടില ചിഹ്നത്തിന്‍റെ അധികാരം ജോസ് കെ മാണിയ്ക്ക് ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുവദിച്ചത്.
എന്നാൽ ഇരുവിഭാഗവും രണ്ടില ചിഹ്നത്തിനായി ഇരു വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മരവിപ്പിച്ചത്.







































