gnn24x7

ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ കസ്റ്റഡിയിലെടുത്തു

0
233
gnn24x7

കൊച്ചി: എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചയോടെയാണ് ചന്തയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്.

സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഡി.സി.പി പൂങ്കുഴലി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയവരെയും കസ്റ്റഡിയില്‍ എടുത്തു.

സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാല്‍ മാര്‍ക്കറ്റ് അടയ്‌ക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

എറണാകുളത്ത് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രംഗത്തെത്തിയത്.

എറണാകുളം ചെല്ലാനത്തെ ഒരു സ്വാകാര്യ ആശുപത്രിയില്‍ കൊവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് ആശുപത്രി അടച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 72ഓളം പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്വകാര്യ ആശുപത്രി അടയ്ക്കാന്‍ തീരുമാനിച്ചത്.

കൊച്ചി ബ്രോഡ് വേയിലെ കച്ചവടക്കാരനിലൂടെ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും രോഗവ്യാപന തോത് വര്‍ധിപ്പിക്കുന്നതിന് കാരണമായി.

കൊച്ചിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനും അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here