gnn24x7

യു.എ.ഇയിലെ ടെക് കമ്പനിയുമായി കരാര്‍ ഒപ്പു വെച്ച് ഇസ്രഈല്‍ പ്രതിരോധ മേഖല

0
158
gnn24x7

തെല്‍ അവീവ്: യു.എ.ഇയിലെ ടെക് കമ്പനിയുമായി കരാര്‍ ഒപ്പു വെച്ച് ഇസ്രഈല്‍ പ്രതിരോധ മേഖല. ഇസ്രഈല്‍ ഡിഫന്‍സ് ടെക്‌നോളജി കമ്പനിയായായ റാഫേല്‍ അഡ്‌വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം, ഇസ്രഈല്‍ എയറോ സ്‌പേസ് ഇന്‍ഡ്‌സ്ട്രീസ് എന്നിവയാണ് ജി42 എന്ന യു.എ.ഇ ടെക് കമ്പനിയുമായി കരാറിലെത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ നേരിടാന്‍ ഉപകരണങ്ങളും പ്രതിരോധത്തിനുള്ള മറ്റു സാങ്കേതിക വിദ്യകളും നടത്തുന്നതിന്റെ ഭാഗമായാണ് കരാര്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടിംഗ് സൊല്യൂഷ്യന്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ജി42 പ്രവര്‍ത്തിക്കുന്നത്. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജി42 ഇപ്പോള്‍.

യു.എ.ഇയില്‍ നേരത്തെ വിവാദമായ ടോടോക്ക് എന്ന അപ്ലിക്കേഷന്‍ വികസനവുമായി ബന്ധപ്പെട്ട് ഈ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ഈ ആപ്പ് ഉപയോഗിക്കുന്ന യു.എ.ഇ ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ചോര്‍ത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

യു.എ.ഇയിലെ ആക്ടിവിസ്റ്റുകളെ ഹാക്ക് ചെയ്ത ഡാര്‍ക്മാറ്റര്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ടും ജി 42 പ്രവര്‍ത്തിച്ചിരുന്നു.

ലോകത്തിലെ പ്രമുഖ ആയുധ നിര്‍മാതാക്കളാണ് ഇസ്രഈലിലെ റഫേലും യു.എ.ഇയും. ഇസ്രഈല്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നതും ഈ കമ്പനികളാണ്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിനു പിന്നാലെ ആ കമ്പനികള്‍ മാര്‍ച്ച് മാസം മുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മാണം നടത്തുന്നുണ്ട്.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. രാഷ്ട്രീയ പരമായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കൊറോണ വൈറസിനെതിരായും സാങ്കേതിക മേഖലകളിലും ഇസ്രഈലുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും എന്നാണ് യു.എ.ഇ വിദേശ കര്യമന്ത്രി അന്‍വര്‍ ഗര്‍ഗേഷ് കഴിഞ്ഞ ആഴ്ച അറിയിച്ചത്.

എന്നാല്‍ ഇസ്രഈലും അറബ് രാജ്യങ്ങളുടെയും ഇടയിലെ പ്രധാനപ്പെട്ട ഒരു രാഷട്രീയ നീക്കം നടക്കാനിരിക്കെയാണ് യു.എ.ഇ- ഇസ്രഈല്‍ സഹകരണം നടക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here