gnn24x7

ബീച്ച് ആശുപത്രി അഴിമതി കേസ്; ടി.ഒ. സൂരജിനെതിരെ വീണ്ടും അന്വേഷണം

0
241
gnn24x7

കോഴിക്കോട്: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ പ്രതിയായ അഴിമതി കേസില്‍ അന്വേഷണത്തിന് ഉത്തരവായി. ബീച്ച് ആശുപത്രി അഴിമതി കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നതോടെയാണ് ടി.ഒ സൂരജിനെതിരെ വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.

യഥാര്‍ത്ഥ വിലയേക്കാള്‍ പതിന്മടങ്ങ് വില രേഖകളില്‍ കാണിച്ച ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയെന്നതാണ് കേസ്. 2003ല്‍ ടി.ഒ സൂരജ് കോഴിക്കോട് കള്കടറായിരിക്കേയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോകബാങ്കിന്റെ സഹായത്തോടെ 34 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്.

കേസില്‍ രണ്ടാം പ്രതിയായ സൂരജിനെ മുന്‍പ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇത് തള്ളിയാണ് വിജിലന്‍സ് കോടതിയുടെ പുതിയ ഉത്തരവ്.

സൂരജിനെ കൂടാതെ ആര്‍സിഎച്ച് പ്രോജക്ട് ഓഫീസര്‍ എം.വിജയന്‍, സിഡ്‌കോ മാനേജര്‍ എം.ജി ശശിധരന്‍, സിഡ്‌കോ ഓറിയന്റല്‍ സര്‍ജിക്കല്‍ മാനേജിങ് പാര്‍ട്ണര്‍ ടി.എം. വാസുദേവന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here