gnn24x7

കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കാണാതായ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ; പൊലീസ് അന്വേഷണം തുടങ്ങി

0
312
gnn24x7

കൊല്ലം: ഇന്ന് രാവിലെ മുതൽ കാണാതായ കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ നിന്നും കണ്ടെത്തി. ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസാണ് ഇന്നു രാവിലെ മുതൽ കാണാതായത്. പിന്നീട് രാവിലെ 11.30ഓടെ കൊല്ലം പാരിപ്പള്ളിയിൽ നിന്നും ബസ് കണ്ടെത്തി.

ഞായറാഴ്ച അവസാനത്തെ സര്‍വീസും കഴിഞ്ഞു രാത്രി പത്തരയോടെ ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചു. ഇന്ന് രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോൾ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായത്. സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആർ ടി സി അധികൃതർ പറയുന്നു.

gnn24x7