സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഭക്ഷണശാലകൾക്ക് ഏർപ്പെടുത്തിയ ഹൈജീൻ റേറ്റിംഗിൽ നേടി കുറവിലങ്ങാട് Mattathil Bakers and Restaurant. ഫോർ സ്റ്റാർ റേറ്റിംഗ് ആണ് മറ്റത്തിൽ ബേക്കേഴ്സിന് ലഭിച്ചത്.’നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നൽകിയത്. ഗുണമേന്മയുടെ കാര്യത്തിൽ കോട്ടയത്ത് പലഹാരപ്രേമികളുടെ സ്ഥാപനമാണ് Mattathil Bakers and Restaurant. ഇപ്പോഴിതാ സർക്കാരിന്റെ അംഗീകൃത ബഹുമതികൂടി ഇവരെ തേടി എത്തിയിരിക്കുകയാണ്.

കോട്ടയം ജില്ലയിൽ 44 ഭക്ഷണ ശാലകൾക്കാണ് ഹൈജീൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിൽ വെരി ഗുഡ് കാറ്റഗറിയിൽ ഫോർ സ്റ്റാർ റേറ്റിംഗ് നേടിയാണ് മറ്റത്തിൽ ബേക്കേഴ്സ് പട്ടികയിൽ ഇടം നേടിയത്. വൃത്തിയോടൊപ്പം നാൽപ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റേറ്റിംഗ് നൽകുന്നത്. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ഗ്രീൻ കാറ്ററിയിലും ഫോർ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ യെല്ലോ കാറ്റഗറിയിലുമാണ് വരിക.രണ്ട് വർഷത്തേയ്ക്കുള്ള സ്റ്റാർ റേറ്റിംഗാണ് നൽകുന്നത്. രണ്ട് വർഷത്തിന് ശേഷം മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിർത്താവുന്നതാണ്.







































