ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടപ്പിലാക്കിയ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തിയാല്‍ അത്തരം കെട്ടിടങ്ങള്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്ന് സുപ്രീംകോടതി. ഇത്തരം നിര്‍മ്മാണങ്ങള്‍ കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാന്‍ ഒരു മാസത്തിനകം വിവരം നല്‍കണമെന്നും നിയമം കര്‍ശനമാക്കി. തീരദേശ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഉടനനടി നടപടി കൈക്കൊള്ളണമെന്നും സുപ്രീം കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു.
2019-ല്‍ മരട് ഫ്‌ളാറ്റ് പ്രശ്‌നത്തെചൊല്ലിയുള്ള കേസ് പരിഗണിക്കുന്നതിനിടയില്‍ സപ്തംബറില്‍ ജസ്റ്റിക് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസിനോട് തീരദേശ നിയമനം ലംഘിച്ച് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങളുടെ കണക്കുകള്‍ ബോധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് നിലവില്‍ ഇരിക്കേ ടോംജോസ് ഇത് പാലിച്ചില്ലെന്ന് പറഞ്ഞ് മടിലെ ഫ്‌ളാറ്റ് ഉടമകളില്‍ ഒരാളായ മേജര്‍ രവി കോടതി അല്യക്ഷ്യ ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അരുണ്‍മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് കോടതി അല്യക്ഷകേസില്‍ മറുപടി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇതിനെതിരെ പ്രതികരിക്കുകയോ മറുപടി സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. തുടര്‍ന്നാണ് സുപ്രീംകോടതി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, കെ.എം.ജോസഫ് എന്നിവര്‍ അടങ്ങിയവരാണ് ബഞ്ച്.







































