gnn24x7

അല്‍ഖൊയിദ: മുര്‍ഷിദാബാദില്‍ ഒരാള്‍ പിടിയില്‍- മൂന്നാറില്‍ ഇന്റലിജന്‍സ് പരിശോധന

0
228
gnn24x7

മൂര്‍ഷിദാബാദ്: മൂര്‍ഷിദാബാദില്‍ ഒരു അല്‍ഖൊയിദ ഭീകരനെ കൂടി നഷണല്‍ ഇന്റലിജന്‍സ് പിടികൂടി. ജലംഗി സ്വദേശി ഷമീം അന്‍സാരിയേയാണ് എന്‍.ഐ.എ പിടികൂടുന്നത്. ഇയാള്‍ക്ക് മറ്റു ഭീകരുമായും അവരുടെ പ്രവര്‍ത്തനങ്ങളുമായും നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് രാജ്യവ്യാപകമായ തിരച്ചിലില്‍ നിരവധി അല്‍ഖൊയ്ദ പ്രവര്‍ത്തകരെ എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

മൂന്നാര്‍: കഴിഞ്ഞ ദിവസങ്ങളില്‍ തൊഴിലാളികളുടെ വേഷത്തില്‍ അല്‍ഖൊയ്ദ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ ഇന്റലിജന്‍സിന്റെ പരിശോധന കര്‍ശനമാക്കി. പ്രധാനമായും തോട്ടം തൊഴിലാളികള്‍ക്കിടയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എല്ലാ വിവരങ്ങളം ശേഖരിക്കുകയും അവരെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും ചെയ്യും.

മൂന്നാറിലെ മിക്ക കമ്പനികളിലുമായി നിരവധി അന്യസംസ്ഥാന തൊഴിലാകളുണ്ട്. ഇവരുടെ കണക്കെടുത്ത്, ജന്മസ്ഥലം മുതലുള്ള വസ്തുവഹകളുടെയടക്കം വിവരങ്ങള്‍ ശേഖരിക്കും. തൊഴിലാളികളില്‍ മിക്കവരും ആസാം, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലുള്ളവരാണ്. ഉദ്ദേശ്യം 1500 ത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു സ്ഥാപനത്തില്‍ മാത്രം ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍. ടി എസ്റ്റേറ്റുകളിലെ കണക്കുകള്‍ മാത്രം എടുക്കുകയാണെങ്കില്‍ ഇത് കൂടുതലാവുമെന്നും പറയുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തു നിന്നും അല്‍ഖൊയ്ദ പ്രവര്‍ത്തകരായ അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയതിന് പിന്നാലെയാണ് ഇന്റലിജന്‍സ് തിരച്ചില്‍ കര്‍ശനമാക്കിയത്.
(ഫോട്ടോ: എ.എഫ്.പി)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here