gnn24x7

ഒക്ടോബര്‍ 1 മുതല്‍ അണ്‍ലോക്-5: സിനിമാ തിയറ്റര്‍ തുറന്നേക്കും

0
448
gnn24x7

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് പോയതിന് ശേഷം ഘട്ടം ഘട്ടമായി ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഈ വരുന്ന സപ്തംബര്‍ 30 ഓടെ അണ്‍ലോക്‌-4 പൂര്‍ത്തിയാവും. ഒക്ടോബര്‍ 1-ാം തീയതി മുതല്‍ അണ്‍ലോക്‌ 5 പ്രാബല്ല്യത്തില്‍ വരും. നിവവിലുള്ള നാലാം ഘട്ട അണ്‍ലോക്‌-4 ഇളവുകള്‍ മിക്കതും അതുപോലെ തന്നെ നിലനില്‍ക്കുമെന്നാണ് സൂചന. എന്നാല്‍ ഇത്തരം ഇളവുകള്‍ ഒന്നും തന്നെ കണ്‍ടൈന്‍മെന്റ് സോണുകള്‍ക്കോ മൈക്രോ കണ്‍ടൈന്‍മെന്റ് സോണുകള്‍ക്കോ ബാധിക്കുന്നവയല്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്നതും നിര്‍ബന്ധമാണ്.

അണ്‍ലോക്‌-4 വന്ന സന്ദര്‍ഭത്തില്‍ തന്നെ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്റെ നിരന്തരമായ അഭ്യര്‍ത്ഥ പ്രകാരം ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്ക് സത്പംബര്‍ 21 മുതല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അഞ്ചാം ഘട്ടത്തില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. മെട്രോ സര്‍വ്വീസുകള്‍, ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍, ഹെയര്‍ സലൂണുകള്‍ തുടങ്ങിയവയ്ക്ക്ു തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയും തുടരാനാണ് സാധ്യത.

Photo: eindian express

അണ്‍ലോക്‌ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ വിനോദസഞ്ചാര മേഖലകള്‍ തുറക്കാനുമുള്ള സാധ്യതയും ഉണ്ട്. ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ വ്യവസായങ്ങളും കച്ചവടങ്ങളും അതോടുകൂടി പതുക്കെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന. വിദോസഞ്ചാര മേഖലകള്‍ തുറക്കുന്നതോടെ അതുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ മേഖലകള്‍ക്കും വലീയ ആസ്വാസമായേക്കും. എന്നാല്‍ എല്ലാം കോവിഡ് നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടപ്പില്‍ വരിക. എന്നാല്‍ സ്‌കൂളുകള്‍, പ്രൈമറി ക്ലാസുകള്‍ എന്നിവ തുറക്കുന്നതിന് വ്യക്തത ഇതുവരെ വന്നിട്ടില്ല. നാലാം ഘട്ടത്തില്‍ ആനുകൂല്യം ലഭിച്ചവ മിക്കതും അതുപോലെ തന്നെ തുടരുമെന്നാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here