തിരുവനന്തപുരം: കോവിഡ് കാലത്ത് ബിവറേജസിന് മുന്നിലെ നീണ്ട ക്യൂ നിയന്ത്രണ വിദേയമാക്കണമെന്നുള്ള ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ബാറുകള്‍ മുഖേനയും മദ്യവിതരണം നടത്താനുള്ള നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് ഇന്നുമുതല്‍ ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിക്കും.
ബാറുകള്‍ക്കുള്ള വെയര്‍ഹൗസ് ചാര്‍ജ്ജ് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്. പ്രതിഷേധവുമായി ബാറുടമകള്‍ ബാറുകള്‍ അടച്ചിടുകയായിരുന്നു. പിന്നീട് വൈനും ബിയറും വില്‍ക്കാമെന്ന തീരുമാനത്തിലേക്ക് ബാറുടമകള്‍ എത്തിയിരുന്നു. അപ്പോഴും മദ്യവില്‍പ്പന നടത്തില്ലെന്ന തീരുമാനത്തില്‍ ഉടമകള്‍ ഉറച്ചുനിന്നു.
എന്നാൽ ബാറുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിൽ വെയര്‍ ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയ്ക്കാൻ തീരുമാനമായി.






































